Today: 07 Sep 2024 GMT   Tell Your Friend
Advertisements
വാട്ടര്‍പാര്‍ക്കില്‍ ലൈംഗിക അതിക്രമം: കാനഡയില്‍ ഇന്ത്യക്കാരന്‍ അറസ്ററില്‍
Photo #1 - Canada - Otta Nottathil - water_park_sexual_assault_indian_arrest
ഒട്ടാവ: വാട്ടര്‍പാര്‍ക്കില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രം നടത്തിയ ഇന്ത്യന്‍ വംശജനെ കാനഡയില്‍ അറസ്ററ് ചെയ്തു. ന്യു ബ്രുന്‍സ്വിക്ക് പ്രൊവിന്‍സിലാണ് സംഭവം. മോന്‍ക്ടണിലെ വാട്ടര്‍പാര്‍ക്കില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

ഹാലിഫാക്സില്‍ താമസിക്കുന്ന യുവാവാണ് പ്രതി. കൂട്ടലൈംഗികാതിക്രമമാണ് ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ പൊലീസ് അറസ്ററ് ചെയ്തു. എന്നാല്‍, പിന്നീട് മോചിപ്പിച്ച ഇയാളോട് ഒക്ടോബര്‍ 24ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ലൈംഗികാതിക്രമത്തിന് ഇരയാവര്‍ പരാതി നല്‍കാന്‍ മുന്നോട്ട് വരണമെന്നും കനേഡിയന്‍ പൊലീസ് അഭ്യര്‍ഥിച്ചു. രക്ഷിതാക്കള്‍ കുട്ടികളുമായി സംസാരിക്കണം. നിങ്ങളുടെ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കില്‍ പരാതി നല്‍കണമെന്നും പൊലീസ്.

പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. എന്നാല്‍, ഇയാളെ അറസ്ററ് ചെയ്യുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായവരില്‍ ഒരു പെണ്‍കുട്ടിയുടെ മാതാവ് ഇയാളുടെ ചിത്രം പങ്കുവെച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
- dated 12 Jul 2024


Comments:
Keywords: Canada - Otta Nottathil - water_park_sexual_assault_indian_arrest Canada - Otta Nottathil - water_park_sexual_assault_indian_arrest,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us